കെപിസിസി പ്രഖ്യാപിച്ച ധനസഹായം കൈമാറി

പെരുമ്പാവൂര്‍: സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് 140ഓളം അക്രമങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്നും പുതിയ സര്‍ക്കാര്‍ മുഖം നോക്കാതെ ഇതിന് നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ കുടുംബത്തിന് കെപിസിസി പ്രഖ്യാപിച്ച ധനസഹായം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ മാതാവ് രാജേശ്വരിക്ക് കൈമാറിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം - ബിജെപി അണികളെ നേതൃത്വം നിലയ്ക്ക് നിര്‍ത്തണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് നേരത്തെ പ്രഖ്യാപിച്ച ധനസഹായം ജിഷയുടെ കുടുംബത്തിന് കൈമാറാന്‍ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം കഴിഞ്ഞ ദിവസം അവസാനിച്ചതിനാലാണ് ധനസഹായം കൈമാറിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് സുധീരന്‍ പെരുമ്പാവൂരിലെത്തി ജിഷയുടെ മാതാവിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ രാജേശ്വരിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ച് രണ്ടു വര്‍ഷത്തേക്ക് ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നതിന് കെപിസിസി സെക്രട്ടറി ടി എം സക്കീര്‍ ഹുസൈനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it