thrissur local

കെട്ടിടങ്ങളുടെ മുകളില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

മാള: കെട്ടിടങ്ങളുടെ മുകളില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന ഹാന്‍സ് മാള പൊലീസ് പിടികൂടി. പൂപ്പത്തി ക്ഷീരോദ്പാതക സംഘം കെട്ടിടത്തിന്റെയും സമീപത്തായുള്ള കെട്ടിടത്തിന്റെയും മുകളില്‍ ബക്കറ്റുകളിലും ബിഗ് ഷോപ്പറിലുമായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തിലധികം ഹാന്‍സ് പാക്കറ്റുകളാണ് മാള എസ്എച്ച്ഒ കെ കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ ഒ പ്രദീപും സംഘവും പിടികൂടിയത്. എന്നാല്‍
പ്രതിയെ കിട്ടിയിട്ടില്ല. മുപ്പത് പാക്കറ്റുകള്‍ അടങ്ങുന്ന എഴുപതോളം വലിയപാക്കറ്റുകളാണ് പൊലിസിന് ലഭിച്ചത്. വിപണിയില്‍ ഒന്നര ലക്ഷത്തോളം രൂപവിലമതിക്കുന്ന ഹാന്‍സ് ആണ് പിടികൂടിയത്. അധികം ആള്‍ പെരുമാറ്റമില്ലാത്തിടങ്ങളില്‍ ശേഖരിച്ച് വച്ച് ചില്ലറ വില്‍പ്പന നടത്താനായാണിവ സൂക്ഷിച്ചതെന്നാണ് കരുതുന്നത്. പൊയ്യ പഞ്ചായത്തിലും മറ്റും ലഹരി വസ്തുക്കളുടെ വ്യാപനം കൂടി വരുന്നതായാണ് ജനങ്ങളിലുള്ള പരാതി. പോലീസും എക്‌സൈസും പരിശോധന വിപുലമാക്കണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it