Flash News

കെടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം

കെടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം
X


തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി കെവി മഹേഷ് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആണ് കെ ടി ജലീലിനെതിരെ പരാതി നല്‍കിയത്. കുടുംബശ്രീയിലെ നിയമനങ്ങളില്‍ കെടി ജലീല്‍ അനധികൃതമായി ഇടപെട്ടുവെന്നാണ് പരാതി. ജലീലിനൊപ്പം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസും അന്വേഷണ പരിധിയില്‍ വരും. പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് വിജിലന്‍സ് നടപടി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും ജലീലിനെതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
Next Story

RELATED STORIES

Share it