കെജ്‌രിവാളിന്റെ സമരംശത്രുഘ്‌നന്‍ സിന്‍ഹയും പിണറായിയും പിന്തുണ അറിയിച്ചു

ന്യൂഡല്‍ഹി: ബിജെപി വിമതനേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും പിണറായിയും കെജ്‌രിവാളിന്റെ സമരത്തിനു പിന്തുണ അറിയിച്ചു. കെജ്‌രിവാള്‍ മാന്യനായ രാഷ്ട്രീയക്കാരനാണെന്നും ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നതടക്കമുള്ള അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു സിന്‍ഹയുടെ പ്രതികരണം. വിഷയത്തില്‍ പരിഹാരം കാണാന്‍ കേന്ദ്രം ഇടപെടണമെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരില്‍നിന്ന് അവരുടെ ഭരണഘടനാ ചുമതലകള്‍ എടുത്തുകളയാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസിനെ ഉപയോഗപ്പെടുത്തുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. 20 വര്‍ഷമായി ഡല്‍ഹി ഭരിക്കാത്ത ഒരു പാര്‍ട്ടി ഡല്‍ഹി ജനതയോട് പ്രതികാരം ചെയ്യുകയാണെന്നു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടി നേ—താവ് അഖിലേഷ് യാദവും കെജ്‌രിവാളിന് പിന്തുണ പ്രകടിപ്പിച്ചിരുന്നു. അതേസമയം, തന്റെ കുത്തിയിരിപ്പ് സമരം വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ലെന്നും ഡല്‍ഹി ജനതയുടെ നന്മയ്ക്കുവേണ്ടിയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ‘വ്യാഴാഴ്ച താന്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് ഈ കാര്യം പറഞ്ഞിരുന്നു. മനീഷ് സിസോദിയ അദ്ദേഹത്തിനു കത്തയക്കുകയും വാട്‌സ്ആപ്പ് സന്ദേശമയക്കുകയും ചെയ്തിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ല. കത്തിന് മറുപടിയൊന്നും കിട്ടാതായതോടെ താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇന്ന് വീണ്ടും പ്രധാനമന്ത്രിക്ക് എഴുതുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it