Alappuzha local

കെഎസ് ഡിപിയുടെ വളര്‍ച്ചയ്ക്കാവശ്യമായ റിപോര്‍ട്ട് നല്‍കും: നിയമസഭാ സമിതി



ആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ (കെഎസ്ഡിപി) സ്ഥാപിത ഉല്‍പാദനശേഷി കൈവരിക്കുന്നതിന് കഠിനപരിശ്രമം നടത്തണമെന്ന് നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ എസ്ശര്‍മ എംഎല്‍എ അഭിപ്രായപ്പെട്ടു. കെഎസ്ഡിപി.യുടെ വികസനം, ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിവേദനങ്ങളും ആവശ്യങ്ങളും പരിഗണിക്കാന്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ചെയര്‍മാന്റെ പരാമര്‍ശം. അംഗങ്ങളായ കെസിജോസഫ്, ബിഡിദേവസ്യ, കോവൂര്‍ കുഞ്ഞുമോന്‍, ടി.വി.രാജേഷ്, ജി.എസ്. ജയലാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പിന്നീട് നിയമസഭ സമിതി കെഎസ്ഡിപിയിലെ  പുതിയ പ്ലാന്റ് സന്ദര്‍ശിച്ചു.കെഎസ്ഡിപിയുടെ വികസനവുമായി ബന്ധപ്പെട്ടു നയിച്ച പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങളിലെ ചില നിബന്ധനകളാണ്. സ്ഥാപനത്തിന്റെ സംരക്ഷണവും പൊതു സമൂഹത്തിന്റെ ആശയും ഉയര്‍ത്തിപിടിക്കും വിധം ഇക്കാര്യത്തില്‍ ചിലഭേദഗതികള്‍ സമിതി ശുപാര്‍ശ ചെയ്യുമെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി. കേരളത്തില്‍ പൊതുമേഖലയിലുള്ള ഏക മരുന്നുല്‍പാദകരാണ് കെഎസ്ഡിപി ഗവ. ഉടമസ്ഥതയിലുള്ള കെഎസ്ഡിപിയുടെ പ്രവര്‍ത്തനം  കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വ്യവസായ വകുപ്പ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ളതിനാല്‍ എല്ലാത്തിന്റെയും പ്രതിനിധികള്‍ അടങ്ങിയ ഒരു അവലോകന സംവിധാനം ഉണ്ടാകുന്നത് ഉചിതമായിരിക്കുമെന്ന് സമിതി നിരീക്ഷിച്ചു.  സ്ഥാപനത്തിലെ പരിശോധന സംവിധാനം എന്‍എബിഎല്‍  അക്രഡിറ്റേഷന്‍ ഉള്ളതാണെന്നും അവയവദാനം നടത്തുന്നതിനുള്ള മരുന്ന്  കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്നതിന് ഉള്‍പ്പെടെയുള്ള ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കെഎസ്ഡിപി ചെയര്‍മാന്‍ സിബി ചന്ദ്രബാബു വ്യക്തമാക്കി. അവയവദാനം നടത്തുന്നവര്‍ക്കുള്ള മരുന്ന് കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 28.15 കോടി രൂപയുടെ സഹായം ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഇ-ടെന്‍ഡര്‍ കാലതാമസമൊഴിവാക്കാന്‍ റേറ്റ് കോണ്‍ട്രാക്ട് നിശ്ചയിച്ചാല്‍ ഗുണമാകും. എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ പരിശോധിക്കുന്ന മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ എടുക്കാന്‍ ധാരണയുണ്ടാക്കണമെന്നും ഇതിനായി ആരോഗ്യ വകുപ്പിന്റെ ഒരു അവലോകനസംവിധാനം ഉണ്ടാക്കിയാല്‍ പരിശോധനയും മരുന്നു നല്‍കലും വേഗത്തിലാക്കാമെന്നു സിബി ചന്ദ്രബാബു ചൂണ്ടിക്കാട്ടി.ഇന്റന്റ് സംവിധാനത്തിലൂടെയാണ് മരുന്ന് എടുക്കുന്നതെന്നും ആരോഗ്യ ഡയറക്ടര്‍ ഓഫീസാണ് മരുന്നിന്റെ ആവശ്യം നിശ്ചയിക്കുന്നതെന്നും കെഎംഎസ്‌സിഎല്‍ മാനേജിങ് ഡയറക്ടര്‍  ഡോ. നവജ്യോത് ഖോസ പറഞ്ഞു. കോര്‍പ്പറേഷന്റെ  മരുന്ന് ഇനങ്ങളില്‍ 30 ശതമാനവും കെഎസ്ഡിപിയില്‍ നിന്നാണെന്നും ഈ വര്‍ഷം അത് 40 ശതമാനമാക്കിയതായും അവര്‍ പറഞ്ഞു.യോഗത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ് മേനോന്‍, കെഎംഎസ്‌സിഎല്‍ ജനറല്‍ മാനേജര്‍ ഡോ.എസ്ആര്‍ ദിലീപ് കുമാര്‍, കെഎസ്ഡിപി മാനേജിങ് ഡയറക്ടര്‍ എസ് ശ്യാമള, ആരോഗ്യ അഡീഷണല്‍ ഡയറക്ടര്‍ ഡോ.ബിന്ദു മോഹന്‍ പങ്കെടുത്തു. സമതി പിന്നീട് കലവൂരിലെത്തി പ്ലാന്റ് പ്രവര്‍ത്തനം നിരീക്ഷിച്ചശേഷമാണ് മടങ്ങിയത്.തട്ടുകട ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ചു.
Next Story

RELATED STORIES

Share it