Kollam Local

കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ 'ഒപ്പം ഞങ്ങളുണ്ട്' പദ്ധതിക്ക് തുടക്കമായി



കൊല്ലം : കെഎസ്‌യു 60-ാം ജന്മദിനത്തിന്റെ ഭാഗമായി അച്ചന്‍കോവില്‍ വനമേഖലയില്‍ അധിവസിക്കുന്ന 126 കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒപ്പം ഞങ്ങളുണ്ട് പദ്ധതിക്ക് തുടക്കമായി.—ഈ പദ്ധതിയുടെ ഭാഗമായി 126 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യുകയും ചെയ്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ കെഎം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. അച്ചന്‍കോവിലിലെ ആദിവാസി വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിന്റെ സ്ഥിതി ദയനീയാവസ്ഥയിലായിട്ടും സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ രാജു തിരിഞ്ഞു നോക്കാത്ത അവസ്ഥയ്‌ക്കെതിരെ കെ എസ് യു ശക്തമായ സമരം ആരംഭിക്കുമെന്നും അച്ചന്‍കോവിലിലെ ഹോസ്റ്റലിലെ എന്തെങ്കിലും അപകടം നടന്നാല്‍ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു.—കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ എസ്‌സി സജ്ഞയഖാന്‍, ശാസ്താംകോട്ട സുധീര്‍, കെഎസ്‌യു നേതാക്കളായ സുഹൈല്‍ അന്‍സാരി, ആദര്‍ശ് ഭാര്‍ഗവന്‍, ജെഎം ഷൈജു, സാജുഖാന്‍, സുധീര്‍ മലയില്‍, സന്തോഷ് മുള്ളുമല, നെജിമല്‍, കെഎസ്‌യു ജില്ലാ ഭാരവാഹികളായ ശരത് മോഹന്‍ ബാബു, ബിബിന്‍, അനില, ഓഷിന്‍, യദുകൃഷ്ണന്‍, രാഹുല്‍ ആര്‍എസ്, യദുകൃഷ്ണന്‍ പട്ടാഴി, അദുല്‍ എസ്.——പി, സിയാദ്, ഷെമീര്‍, ബിച്ചു എന്നിവര്‍ സംസാരിച്ചു.—
Next Story

RELATED STORIES

Share it