Flash News

കെഎസ്ആര്‍ടിസി സമരം തുടരുമെന്ന് ജീവനക്കാര്‍

കെഎസ്ആര്‍ടിസി സമരം തുടരുമെന്ന് ജീവനക്കാര്‍
X


തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന യൂണിയന്‍ പ്രതിനിധികളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും സമരം തുടരുമെന്നും കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍. എന്നാല്‍ സമരം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം വ്യക്തമാക്കി.
ഇന്ന് യൂണിയന്‍ പ്രതിനിധികളും മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണയെ തുടര്‍ന്ന് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകത പരിഹരിക്കാമെന്ന് വാഗ്ദാനം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.



[related]
Next Story

RELATED STORIES

Share it