Flash News

കെഎസ്ആര്‍ടിസി ബസ്സ് തലയിലൂടെ കയറി യുവാവ് മരിച്ചു

കെഎസ്ആര്‍ടിസി ബസ്സ് തലയിലൂടെ കയറി യുവാവ് മരിച്ചു
X


ചവറ: തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കരുനാഗപ്പള്ളി ഭാഗത്തേക്ക് പോയ ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പ്രാക്കുളം ചാമ്പയാല്‍ ദൈവപ്പുരയില്‍ ശ്യാം ദയാല്‍ (27) ആണ് മരിച്ചത്. ശങ്കരമംഗലം എസ്ബിടി യ്ക്ക് മുമ്പില്‍ ഇന്ന് രാവിലെ പതിനൊന്നേകാലോടെയായിരുന്നു അപകടം. ശ്യാമിനെ ഇടിച്ചിട്ട ബസ് തലയിലൂടെ കയറിയിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശ്യാം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചവറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
Next Story

RELATED STORIES

Share it