Flash News

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്
X


പത്തനംതിട്ട: ചുരളിക്കോട് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്ക്.  ഗുരുതരമായി പരിക്കേറ്റ ലോറിയിയുടെയും ബസിന്റെയും ഡ്രൈവര്‍മാരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസിലെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍രുടെ പരിക്ക് സാരമുള്ളതല്ല.
പത്തനംതിട്ടയില്‍ നിന്നും ആലപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സിമന്റ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു.  ഫയര്‍ ഫോഴ്‌സ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it