Pathanamthitta local

കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഈ വര്‍ഷവും മുനിസിപ്പല്‍ സ്റ്റാന്റില്‍ തന്നെ



പത്തനംതിട്ട: മണ്ഡലകാലം എത്താറായിട്ടും പത്തനംതിട്ട ജില്ലാ ഡിപ്പോ സ്വന്തം കെട്ടിടത്തിലേക്ക് മാറാറായിട്ടില്ല. വാണിജ്യ സമുച്ചയത്തിന്റെ പണി ഇഴയുന്നതാണ് കാരണം. നിലവില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റായി പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ സ്റ്റാന്റ് ഏറ്റവും വലിയ തകര്‍ച്ചയിലാണ്. നിറയെ കുഴി നിറഞ്ഞ് നടന്ന് പോകാന്‍ പോലും പറ്റാത്ത വിധമാണ് കാര്യങ്ങള്‍.  ജില്ലാ ആസ്ഥാനത്തിന് തന്നെ നാണക്കേടായ ഈ യാര്‍ഡുകളുടെ നില മെച്ചമാക്കാന്‍ ആരും ഒന്നും ചെയ്തിട്ടില്ല. ലേലത്തില്‍ ലാഭംപുതിയ വാണിജ്യ സമുച്ചയത്തില്‍ കടമുറികളുടെ ലേലം കെഎസ്ആര്‍ടിസിക്ക് വലിയ ഗുണം ചെയ്തു. 5.50 കോടി രൂപയാണ് കടമുറികള്‍ ലേലം ചെയ്തതിലൂടെ കിട്ടിയത്.പലിശരഹിത നിക്ഷപമായാണ് തുക കെട്ടിവെച്ചത്.പക്ഷേ പണി ഒന്നുമാകാത്തതിനാല്‍ ലേലം പിടിച്ചവര്‍ ആശങ്കയിലുമാണ്. 20 കടമുറികളാണ് താഴെ നിലയിലുള്ളത്.മുകള്‍ നിലയില്‍ ഡിപ്പോ ഓഫീസ്, തീയ്യറ്ററുകള്‍ എന്നിവയാണ് വരുന്നത്.രണ്ടാം നിലയില്‍ പണി ഒന്നുമായിട്ടില്ല. ഒന്നര വര്‍ഷം മുമ്പാണ് വാണിജ്യ സമുച്ചയത്തിന്റെ പണി തുടങ്ങിയത്. ലേലം പോയിടത്ത് തന്നെ തേപ്പ്, ടൈല്‍സ് പാകല്‍, പെയിന്റിങ്, യാര്‍ഡ് ശരിയാക്കല്‍ എല്ലാം ബാക്കിയാണ്. ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് വേറെ ലേലം നല്‍കണം.ഡിപ്പോയ്ക്ക് 2.25 കോടി രൂപ മുന്‍ എം.എല്‍.എ. ആസ്ഥി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നു. മൊത്തം 6.60 കോടി രൂപയാണ് പണിച്ചെലവ്.ആസ്ഥി വികസന ഫണ്ട് വകമാറ്റി ചെലവഴിച്ചത് മൂലം കരാറുകാരന് തുക നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം പണി ഇഴയാന്‍ ഇടയാക്കിയിരുന്നു.കുടിശിക തീര്‍ത്ത് നല്‍കിയെങ്കിലും ബാക്കി പണികള്‍ മുന്നേറുന്നില്ല. മകരവിളക്കിന് മുമ്പ് കെഎസ്ആര്‍ടിസി സ്വന്തം സ്റ്റാന്റിലാവുമെന്ന് വീണ ജോര്‍ജ് എംഎല്‍എ പ്രതീക്ഷ പ്രകടിപ്പിച്ചു. മണ്ഡലകാലത്ത് പണി പൂര്‍ത്തിയാക്കി ജനുവരി ആദ്യം രണ്ട് നിലകള്‍ തുറക്കും. സ്റ്റാന്റ്  ബസുകള്‍ക്ക്  സര്‍വ്വീസ് തുടങ്ങാന്‍ സജ്ജമാക്കും. ഇത് സംബന്ധിച്ച് വകുപ്പു മന്ത്രിയുമായും കെഎസ്ആര്‍ടിസി എംഡി ഹേമചന്ദ്രനുമായി സംസാരിച്ചിരുന്നതായും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it