Flash News

കെഎസ്ആര്‍ടിസിയുടെ കേസുകള്‍ : ഹാരിസ് ബീരാനെ സ്റ്റാന്റിങ് കോണ്‍സല്‍ സ്ഥാനത്തു നിന്ന് മാറ്റി



തിരുവനന്തപുരം: പ്രമുഖ അഭിഭാഷകന്‍ ഹാരിസ് ബീരാനെ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്ന സ്റ്റാന്റിങ് കോണ്‍സലില്‍ നിന്നു മാറ്റി. കഴിഞ്ഞ 10 വര്‍ഷമായി കെഎസ്ആര്‍ടിസിക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാവുന്നത് ഹാരിസ് ബീരാനാണ്. എന്നാല്‍, എന്തു കാരണത്താലാണ് മാറ്റുന്നതെന്ന് അറിയില്ലെന്ന് ഹാരിസ് ബീരാന്‍ പ്രതികരിച്ചു. സുപ്രിംകോടതിയിലെ സ്റ്റാന്റിങ് കോണ്‍സലില്‍ നിന്ന് ഹാരിസിനെ മാറ്റാന്‍ ഗതാഗതമന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് ഉത്തരവു കൈമാറി. വി ഗിരിയാണു പുതിയ അഭിഭാഷകന്‍. ഹൈക്കോടതിയിലെ സ്റ്റാന്റിങ് കോണ്‍സലായ ജോണ്‍ മാത്യുവിനെയും ഒഴിവാക്കാന്‍ തീരുമാനിച്ചു. മൂന്നുമാസത്തിനിടെ 13 കേസില്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. റൂട്ട് കേസുകളടക്കം ഇതില്‍ ഉള്‍പ്പെടുന്നു. ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയ ടി പി സെന്‍കുമാറിനു വേണ്ടി സുപ്രിംകോടതിയില്‍ വാദിച്ചത് ഹാരിസ് ബീരാനായിരുന്നു. ഈ കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇതോടെ ഹാരിസ് ബീരാന്‍ സര്‍ക്കാരിന് അനഭിമതനായി. ഇതാണ് ഹാരിസ് ബീരാനെ മാറ്റാന്‍ ഇടയാക്കിയതെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it