Flash News

കെഎസ്ആര്‍ടിസിയിലെ കൂട്ട പിരിച്ചു വിടല്‍ മരവിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ചു. എംഡിക്കും ഗതാഗതവകുപ്പു സെക്രട്ടറിക്കും ഇതുസംബന്ധിച്ച നിര്‍ദേശം വകുപ്പുമന്ത്രി നല്‍കി. നോട്ടീസ് ഒന്നും നല്‍കാതെയാണ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ റീജ്യനല്‍ വര്‍ക്ഷോപ്പുകളില്‍ നിന്നും മെക്കാനിക്ക് വിഭാഗത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടത്. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളില്‍ നിന്നാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ പിരിച്ചുവിട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ബസ് ബോഡി നിര്‍മാണം ഇനിമുതല്‍ വര്‍ക്ക്ഷോപ്പുകളില്‍ നിര്‍ത്തുന്നു എന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, സുശീല്‍ ഖന്ന റിപോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി പിരിച്ചുവിടല്‍ ഇനിയുമുണ്ടാവുമെന്നാണറിയുന്നത്. നിലവില്‍ മന്ത്രി ഇടപെട്ട് മരവിപ്പിച്ച പിരിച്ചുവിടല്‍ പ്രക്രിയ വീണ്ടും തുടരുമെന്നാണറിയുന്നത്. ആകെ 203 ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. രണ്ടുമാസത്തിനു മുന്‍പ് തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ നിന്നു 281 പേരെ പിരിച്ചു വിട്ടിരുന്നു. ഇവരില്‍ ചില ജീവനക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it