Flash News

കെഎഎസ് ജനുവരി 1ന് നിലവില്‍ വരും

കെഎഎസ് ജനുവരി 1ന് നിലവില്‍ വരും
X
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് 2018 ജനുവരി 1 ന് നിലവില്‍വരും. കെ.എ.എസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക്മന്ത്രിസഭായോഗം അംഗീകാരം നല്‍കി.


കെഎഎസ്  രൂപീകരിക്കുന്നതിന്റെ ഭാഗമായി സര്‍വ്വീസ് സംഘടനകളുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാന രൂപം നല്‍കിയത്. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെ.എ.എസ്.രൂപീകരിക്കുന്നത്.

മൂന്ന് ധാരകള്‍ വഴിയാണ് കെ.എ.എസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ്

1. നേരിട്ടുള്ള നിയമനം. പ്രായപരിധി  32 വയസ്സ്. പിന്നോക്ക വിഭാങ്ങള്‍ക്കും എസ്.സി.എസ്.ടി കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത -സര്‍വ്വകലാശാല ബിരുദം.
2. നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം. പ്രായപരിധി 40 വയസ്സ്, വിദ്യാഭ്യാസ യോഗ്യത -ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം.
3. ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്. യോഗ്യത -ബിരുദം.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ടുവരുന്നത്.
Next Story

RELATED STORIES

Share it