kozhikode local

കെഎംസിടി എന്‍ജിനീയറിങ് കോളജ്: അനധികൃത പിരിച്ചുവിടലും ശമ്പളം മുടങ്ങലും; ദുരിതം സഹിച്ച് അധ്യാപകരും ജീവനക്കാരും

മുക്കം: കെഎംസിടി എന്‍ജിനീയറിങ് കോളജില്‍ 2 മാസമായി ശമ്പളം ലഭിക്കാതെ അധ്യാപകരും ജീവനക്കാരും ദുരിതത്തില്‍. നേരത്തെ നവംബര്‍ മാസം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി 18 ദിവസം സമരം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയെ തുടര്‍ന്ന് ശമ്പളം നല്‍കി സമരം അവസാനിപ്പിക്കുകയായിരുന്നു. അന്ന് സമരം നടത്തിയവരെ പ്രതികാര നടപടിയുടെ ഭാഗമായി യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണന്നും ജീവനക്കാര്‍ പറയുന്നു.
58 വയസ്സ് കഴിഞ്ഞെന്ന തൊടുന്യായം പറഞ്ഞു പിരിച്ചുവിടുന്ന കെഎംസിടി ഡയറക്ടര്‍ അടക്കമുളളവര്‍ 70 പിന്നിട്ടവരാണെന്നും ജീവനക്കാരും അധ്യാപകരും പറയുന്നു. നിലവില്‍ 2 മാസം ശമ്പളം മുടങ്ങിയതോടെ പല കുടുംബങ്ങളും ജീവിക്കാന്‍ പാടുപെടുകയാണ്. പിരിച്ചുവിടല്‍ കാരണം ലാബിലടക്കം ജീവനക്കാരില്ലാത്തതിനാല്‍ ലക്ഷക്കണക്കിന് രൂപ നല്‍കി പഠനം നടത്തുന്ന വിദ്യാര്‍ഥികളും ദുരിതത്തിലാണ്. മാനേജ്‌മെന്റിന്റെ ഈ നിലപാടിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബാലസുബ്രമഹ്ണ്യന്‍, ജി കെ അരുണ്‍, ഹരിപ്രസാദ്, ദീപക് ലാല്‍, സിബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it