കൃഷിവകുപ്പിന്റെ 2000 ഓണം -ബക്രീദ് വിപണികള്‍: മന്ത്രി

തിരുവനന്തപുരം: ഈ വരുന്ന ഓണം-ബക്രീദ് ഉല്‍സവ സീസണ്‍ പ്രമാണിച്ച് കൃഷി വകുപ്പിന്റെ 2000 നാടന്‍ പഴം-പച്ചക്കറി വിപണികള്‍ സജ്ജമാവുന്നതായി മന്ത്രി അഡ്വ. വി എസ് സുനി ല്‍കുമാര്‍. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഗസ്ത് 20 മുതല്‍ 24 വരെ വിപണികള്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നത്.
കൃഷി വകുപ്പിന്റെ കീഴിലുള്ള ആഴ്ചച്ചന്തകള്‍, ഇക്കോ ഷോപ്പുകള്‍, എ ഗ്രേഡ് ക്ലസ്റ്ററുകള്‍, ബ്ലോക്ക് ലെവല്‍ ഫേഡറേറ്റഡ് ക്ലസ്റ്ററുകള്‍ എന്നിവ മുഖാന്തരമാണ് നാടന്‍ വിപണികള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോര്‍ട്ടികോര്‍പ് 450 വിപണികളും വിഎഫ്പിസികെ 200 വിപണികളുമാണു സംഘടിപ്പിക്കുന്നത്. കര്‍ഷകരില്‍ നിന്നു നേരിട്ട് സംഭരിക്കുന്ന പഴം-പച്ചക്കറികള്‍ കര്‍ഷകര്‍ക്കു പൊതുവിപണികളില്‍ നിന്നും ലഭ്യമാവുന്ന സംഭരണ വിലയേക്കാള്‍ 10 ശതമാനം വില കൂടുതല്‍ നല്‍കിയാണു സംഭരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it