kannur local

കൂട്ടുപുഴ പാലം നിര്‍മാണം പുനരാരംഭിക്കാന്‍ പ്രതിഷേധ സായാഹ്‌നം

ഇരിട്ടി: നിര്‍ത്തിവച്ച കൂട്ടുപുഴ പാലം നിര്‍മാണം പുനരാരംഭിക്കാന്‍നടപടിയാവശ്യപ്പെട്ട് മലബാര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ കൂട്ടുപുഴയില്‍ പ്രതിഷേധ സായാഹ്നം നടത്തി. ഇന്തോ അറബ് കള്‍ച്ചറല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ കെ വി മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബിനോയി തോമസ് അധ്യക്ഷത വഹിച്ചു. കെ.ആര്‍ അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി.
ഐഫ ജനറല്‍ സെക്രട്ടറി രാജീവന്‍ കോളയാട് മുഖ്യാതിഥിയായി. ചാക്കോ പുതിയപാറയില്‍, ഹരിദാസ് കച്ചേരിക്കടവ്, ജോസ് സേവ്യര്‍, ജോണ്‍സണ്‍ താന്നിക്കല്‍, ജോര്‍ജ് പൂത്തേട്ട്, കെ ആര്‍ സജീഷ് , ജോസഫ് വടക്കേക്കര, റിജോയിസ് ജോണ്‍, ഷാജി വണ്ടര്‍കുന്നേല്‍, മാത്യു മുണ്ടിയാനി, ജോസഫ് തൂങ്കുഴി, ഗോപാലകൃഷ്ണന്‍ തോണക്കര, വി സി നസീം, അമല്‍കുര്യന്‍, ജോസ് ഇളയാനി തോട്ടത്തില്‍, ശാലോം ലാലിച്ചന്‍, ഫാദര്‍ സ്‌കറിയ കല്ലൂര്‍, സുരേഷ്‌കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it