kannur local

കൂട്ടായ്മ തകര്‍ത്ത് ആര്‍എസ്എസിനെ സിപിഎം സഹായിക്കുന്നു : ആര്യാടന്‍ ഷൗക്കത്ത്



കണ്ണൂര്‍: ഫാഷിസത്തിനെതി രായ മതേതര കൂട്ടായ്മയെ തകര്‍ത്ത് സംഘപരിവാറിനെ യും ആര്‍എസ്എസിനെയും സഹാ യിക്കുകയാണ് സിപി എം നേതൃത്വമെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. പഴയങ്ങാടിയില്‍ നിന്നാരംഭിച്ച കലാജാഥ ധര്‍മടം, ചക്കരക്കല്ല്, തലശ്ശേരി എന്നിവിിടങ്ങളിലെ സ്വീകരണശേഷം കണ്ണൂര്‍ ടൗണില്‍ സമാപിച്ചപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫാഷിസത്തിനെതിരേ സാംസ്‌കാരിക പ്രതിരോധമെന്ന മുദ്രാവാക്യവുമായി നടത്തുന്ന കലാജാഥ ഇടതുപക്ഷ സഹയാത്രികയും സാമൂഹിക പ്രവര്‍ത്തകയുമായ ശബ്‌നം ഹാശ്മി ഉദ്ഘാടനം ചെയ്തതില്‍ സിപി എം നേതൃത്വം അസ്വസ്ഥരാവു ന്നത് എന്തുകൊണ്ടാണ്. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക വിഭാഗം നടത്തുന്ന പരിപാടിയെന്നു പറഞ്ഞുതന്നെയാണ് വര്‍ഷങ്ങളായി പരിചയമു ള്ള ശബ്‌നം ഹാശ്മിയെ ക്ഷണിച്ചത്. സന്തോഷപൂര്‍വം അവര്‍ പങ്കെടുക്കുകയും നരോന്ദ്രമോ ദിയും അമിത്ഷായും നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരേ മതേതരകക്ഷികള്‍ ഒന്നിച്ചു പോരാടണമെന്ന നിലപാട് പങ്കുവയ്ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it