Flash News

കൂട്ടബലാല്‍സംഗ ക്കേസ്: ഹരിയാന ഡിജിപിക്ക് നോട്ടീസ്‌



ന്യൂഡല്‍ഹി: മനീസറില്‍ 23കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഹരിയാന പോലിസ് ഡയറക്ടര്‍ ജനറലിനും ഗുഡ്ഗാവ് പോലിസ് കമ്മീഷണര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. രാത്രിയില്‍ പോലിസ് പട്രോളിങ് ഇല്ലെന്ന് വ്യക്തമായതായും കമ്മീഷന്‍ വ്യക്തമാക്കി. മെയ് 29നായിരുന്നു കാറിലെത്തിയ മൂന്നംഗ സംഘം യുവതിയെ ബലാല്‍സംഗം ചെയ്ത് മനേസറില്‍ ഉപേക്ഷിച്ചത്. യുവതിയുടെ ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it