കൂട്ടബലാല്‍സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍

പനാജി: സൗത്ത് ഗോവയിലെ സെറാനാബാട്ടിം ബീച്ചില്‍ 20കാരിയായ യുവതിയെ മൂന്നുപേര്‍ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മധ്യപ്രദേശുകാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കാമുകന്റെ കണ്‍മുമ്പില്‍ വച്ചാണ് 20കാരിയായ യുവതിയെ ബലാല്‍സംഗം ചെയ്തതെന്നാണു പരാതി. കുറ്റാരോപിതരായ ധന്‍ജയ് പാല്‍(23), രാം സന്തോഷ്(19) എന്നിവരെ ശനിയാഴ്ച രാത്രിയോടെ ഗോവയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു, മൂന്നാംപ്രതി വിശ്വാസ് മക്രാന(23)യെ ഞായറാഴ്ച രാവിലെ മഡ്ഗാവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണു സംഭവം നടന്നത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും അക്രമിസംഗം പകര്‍ത്തിയെന്നും പോലിസ് പറഞ്ഞു. ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ഇവര്‍ പണം ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയെ പരിശോധനയ്ക്കായി അയച്ചുവെന്നും റിപോര്‍ട്ടുകള്‍ വരാന്‍ കാത്തിരിക്കുകയാണെന്നും സൗത്ത് ഗോവ എസ്പി അരവിന്ദ് ഗവാസ് പറഞ്ഞു.
Next Story

RELATED STORIES

Share it