Kollam Local

കുളത്തൂപ്പുഴയില്‍ മൂന്ന് അപകടം; ഒരാള്‍ക്ക് പരിക്ക്

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയില്‍ വിവിധ സമയങ്ങളില്‍  നടന്ന അപകടങ്ങളില്‍ ഒരാള്‍ക്ക് പരുക്ക്. ചിരട്ടയമ്പലം,ഏഴംകുളം, ചോഴിയക്കോട് എന്നിവിടങ്ങളിലാണ് അപകടം. കുളത്തൂപ്പുഴ ഡിപ്പോ സ്വദേശിയും സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവറുമായ റെജിയ്ക്കാണ് പരുക്കേറ്റത്. ഏഴംകുളം ചിരട്ടയമ്പലത്തിന് സമീപം വച്ച് റെജിയും മകളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിലിടിച്ചായിരുന്നു അപകടം. കൈക്ക് സാരമായി പരുക്കേറ്റ റെജിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ അപകടത്തിന് തൊട്ട് മുമ്പ് ഏഴംകുളം ജങ്ഷനു സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ടകാര്‍ റോഡ് വക്കിലെ ഇലക്ട്രിക്‌പോസ്റ്റ് ഇടിച്ചുതകര്‍ത്ത് പാതയോരത്തേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നെങ്കിലും കാര്‍ ഓടിച്ചിരുന്ന മുന്‍ ബ്ലോക്ക്പഞ്ചായത്ത് അംഗവും കരുകോണ്‍ സ്വദേശിയുമായ കെ ജി സാബു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്വകാര്യ ബസ്സില്‍ എതിരേ വന്ന ടിപ്പര്‍ ലോറി ഇടിച്ചാണ് മറ്റൊരു അപകടം. ഇന്നലെ രാവിലെ 11 ഓടെ ചോഴിയക്കോട് ജങ്ഷന് സമീപത്തായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.
Next Story

RELATED STORIES

Share it