Kollam Local

കുലശേഖരപുരം പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

ഓച്ചിറ: കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.
പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നത്.  ഉല്‍പ്പാദനമേഖലയില്‍ 163275 00 രൂപയും സേവനമേഖലയി ല്‍ 46831700 രൂപയും പശ്ചാത്തല മേഖയില്‍ 22116000 രൂപയും വകയിരുത്തിയിട്ടുണ്ട്. ആകെ 85275200 രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ലൈഫ് ഭവന പദ്ധതിയ്ക്കായി 1.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ സമഗ്ര ഇടവിളകൃഷി, പച്ചക്കറി കൃഷി, തരിശ് ഭൂമിയിലെ കൃഷി എന്നിവയും മൃഗസംരക്ഷണ മേഖലയില്‍ പശുവളര്‍ത്തല്‍, പാലിന് സബ്‌സിഡി, പോത്ത് വളര്‍ത്തല്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, ശാരീരിക മാനസിക വൈകല്യമുള്ള വിദ്യാര്‍ഥിക്കുള്ള സ്‌കോളര്‍ഷിപ്പ്, ശാരീരിക മാനസിക വൈകല്യമുള്ള സ്‌കൂളില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് ബത്ത എന്നീ പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാറും സെക്രട്ടറി ആര്‍ ശ്രീരാജും അറിയിച്ചു.
Next Story

RELATED STORIES

Share it