kozhikode local

കുറ്റിയാടി ബൈപാസ്; നടപടികള്‍ ഊര്‍ജിതം

കുറ്റിയാടി: പതിറ്റാണ്ട് പഴക്കമുള്ള കുറ്റിയാടി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി പാറക്കല്‍ അബ്ദുള്ള എംഎല്‍എ അറിയിച്ചു. ബൈപ്പാസ് കടന്നുപോകുന്ന വഴിയിലെ ഭൂമിയുടെ വലിയൊരു ഭാഗം കേരള  നെല്‍വയല്‍ നീര്‍ത്തട  സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇതാണ് ഇതുവരെ ഭൂമി ഏറ്റെടുക്കലിന് തടസ്സമായി നിന്നത്.  ഇക്കാര്യം കേരള നെല്‍വയല്‍ സംരക്ഷണ സമിതി സപ്തംബര്‍ 24ന് ചേര്‍ന്ന യോഗത്തില്‍ പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ ഫോറസ്ട്രി കോളജിലെ പാരിസ്ഥിതിക വിദഗ്ദ്ധന്‍ ഡോ. പി ഒ നമീറിന്റെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തുമെന്നും എംഎല്‍എ അറിയിച്ചു. കുറ്റിയാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി 2008 ലാണ് ബൈപ്പാസ് റോഡ് നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 20 കോടി രൂപയാണ് ബൈപ്പാസിനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്ഥല പരിശോധനയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ബാലകൃഷ്ണന്‍, വില്ലേജ് ഓഫിസര്‍ കെ അസ്—കര്‍, കൃഷി ഓഫിസര്‍ അപര്‍ണ്ണ, കെ ജി മണിക്കുട്ടന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it