kozhikode local

കുറ്റിയാടി-നാദാപുരം സംസ്ഥാനപാതയില്‍ അപകടസാധ്യതയേറെ

കുറ്റിയാടി: കുറ്റിയാടി നാദാപുരം സംസ്ഥാന പാതയില്‍ കടേക്കച്ചാല്‍ ഭാഗത്ത് അപകട സാധ്യതയേറുന്നു. റോഡിനോട് ചേര്‍ന്ന മരങ്ങളും ഫൂട്പാത്തിനും റോഡിനും മദ്ധ്യേ കാട് മൂടിയതുമാണ് അപകട മേഖലയാക്കുന്നത്. ഓവുചാലിന് പല ഭാഗത്തും സ്ലാബില്ലാത്തതും, ഉള്ളവ തന്നെ  കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുകയുമാണ്. ഇതിനു പുറമെ റിപ്പേയറിങ്ങിനായി നിര്‍ത്തിയിടുന്ന വാഹനങ്ങളും ടയറു കടകളില്‍ നിന്നും മറ്റും വലിച്ചെറിയുന്ന മാലിന്യങ്ങളും റോഡിലുടെയുള്ള കാല്‍ നട യാത്രപോലും ദുസ്സഹമാക്കിയിട്ടുണ്ട്. ഹയര്‍സെക്കന്ററി സ്‌കൂള്‍, അങ്കണ്‍വാടി, പഞ്ചായത്ത് ഓഫിസ് ഗവ.താലൂക്ക് ആശുപത്രി തുടങ്ങി ജനങ്ങള്‍ നിത്യേന ആശ്രയിക്കുന്ന നിരവധി  സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ ഇതിനടുത്താണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തൃശ്ശൂരില്‍ നിന്ന് സിമന്റ് കയറ്റി വന്ന ലോറി ഇതിനടുത്തുള്ള ഒരു മരത്തില്‍ ഇടിച്ച് നിശ്ശേഷം തകര്‍ന്നിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഉണ്ടാവാതിരുന്നത്.
Next Story

RELATED STORIES

Share it