kozhikode local

കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കുറ്റിയാടി: മേഖലയില്‍ നിപ വൈറസ് ഭീതി പരത്തിയ സാഹചര്യത്തില്‍ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെയുള്ളവ നിര്‍ത്തിവച്ചു. നിപ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അനാവശ്യ ഭീതിയും ആശങ്കയും ഉടലെടുത്തിരിക്കുകയാണ്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചിലര്‍ ചികിത്സയ്‌ക്കെത്തിഴതൊഴികെ പൊതുവെ ആശുപത്രിയില്‍ തിരക്ക് കുറവാണ്. ചങ്ങരോത്ത് പഞ്ചായത്തില്‍ നിപ ബാധിച്ച ചില രോഗികള്‍ ആദ്യഘട്ടത്തി ല്‍ കുറ്റിയാടിയിലാണ് ചികി ല്‍സയ്‌ക്കെത്തിയത്.
ഇതേതുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മലയോര മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ മഴക്കാല രോഗങ്ങളുമായി ചികില്‍സയ്‌ക്കെത്തുമെന്നുള്ള സാധ്യത മുന്നില്‍കണ്ടാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതിനിടെ ആലപ്പുഴ എന്‍ റോളജി ആന്‍ഡ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ദസംഘം മേഖലയില്‍ പരിശോധന നടത്തി
Next Story

RELATED STORIES

Share it