Second edit

കുറ്റസമ്മത നിര്‍മാണം കുറ്റം

സമ്മതിച്ചാല്‍ ശിക്ഷ കുറയ്ക്കുമെന്ന ഉറപ്പില്‍ മാപ്പുസാക്ഷികളെയുണ്ടാക്കുന്ന പതിവു തുടങ്ങിയത് അമേരിക്കയാണ്. അമേരിക്ക തുടങ്ങിയതാണെങ്കിലും ഇന്ന് 66 രാജ്യങ്ങളില്‍ അതുണ്ട്. എന്നാല്‍, പോലിസ് പലപ്പോഴും നിരപരാധികളെ ഭയപ്പെടുത്തി കുറ്റസമ്മതമൊഴി വാങ്ങുന്നുവെന്ന പരാതിയും അതിനനുസരിച്ചു കൂടിവന്നു. ചിലരൊക്കെ ചെയ്യാത്ത കുറ്റം സമ്മതിച്ച് ജയിലില്‍ കഴിയുകയായിരുന്നു. പരാതികള്‍ വ്യാപകമായപ്പോള്‍ ജപ്പാന്‍, ജര്‍മനി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ മാപ്പുസാക്ഷി വ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കി. ഇന്ത്യയില്‍ എന്‍ഐഎ ഒരുതരം മാപ്പുസാക്ഷി നിര്‍മാണം നടത്തുന്നുവെന്ന സംശയം ശക്തമായിട്ടുണ്ട്. സാധാരണയായി മറ്റൊരു കുറ്റകൃത്യത്തില്‍ പ്രതിയാക്കുമെന്നു ഭയപ്പെടുത്തിയാണ് ഇതു ചെയ്യുക. ജാമ്യം അനുവദിക്കാതിരിക്കുകയോ സമയാസമയം കോടതിയില്‍ ഹാജരാവാതെ വിചാരണ നീട്ടിയോ വിചാരണത്തടവുകാരെ തന്നെയും സമ്മര്‍ദത്തിലാക്കാം. ഇന്ത്യയിലാണെങ്കില്‍ തീവ്രവാദം, ഇസ്്‌ലാമിക് സ്‌റ്റേറ്റ് എന്നൊക്കെ പറഞ്ഞാല്‍ മാധ്യമങ്ങളും പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന തൊഴിലെടുക്കുന്നവരും ഏതു പീഡനത്തിന്റെയും കൂടെ നില്‍ക്കുന്നവരായിരിക്കും. നിഷ്പക്ഷരായ ജഡ്ജിമാര്‍ക്കു മാത്രമേ മാപ്പുസാക്ഷി നിര്‍മാണത്തെ തടയാന്‍ പറ്റൂ.
Next Story

RELATED STORIES

Share it