Flash News

കുരിശു തകര്‍ക്കല്‍: ഗൂഢാലോചന നടന്നെങ്കില്‍ കണ്ടെത്തണം- മന്ത്രി



കോഴിക്കോട്: കുരിശു തകര്‍ത്ത സംഭവത്തില്‍ ഗുഢാലോചന ഉണ്ടെങ്കില്‍ അത് കണ്ടെത്തട്ടെയെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, കുരിശുതകര്‍ത്ത സംഭവത്തില്‍ ഗുഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.  ഗുഢാലോചന കണ്ടെത്തുവാനുള്ള വകുപ്പൊന്നും തന്റെ കൈയിലില്ലെന്നും മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും രണ്ടു തട്ടിലാണെന്ന നിലയ്ക്ക് നടക്കുന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
Next Story

RELATED STORIES

Share it