Flash News

കുഫുവിന്റെ പിരമിഡിനുള്ളില്‍ ശൂന്യ അറ കണ്ടെത്തി



കെയ്‌റോ: ഒരേസമയം, അദ്ഭുതപ്പെടുത്തുകയും ദുരൂഹത ജനിപ്പിക്കുകയും ചെയ്യുന്ന പിരമിഡുകളെക്കുറിച്ചുള്ള മറ്റൊരു വിവരംകൂടി. ലോകത്തെ ഏറ്റവും വലിയ പിരമിഡായ ഈജിപ്തിലെ കുഫു പിരമിഡില്‍ ഒഴിഞ്ഞുകിടക്കുന്ന അറ കണ്ടെത്തിയതാണ് ഏറ്റവും പുതിയ വിവരം.പിരമിഡിനെക്കുറിച്ച് രണ്ടുവര്‍ഷമായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന ജാപ്പനീസ്, ഫ്രഞ്ച് ഗവേഷകരാണ് ഒഴിഞ്ഞുകിടക്കുന്ന അറയുണ്ടെന്ന വിവരം പുറത്തുവിട്ടത്. വലിയ അറയാണ് കണ്ടെത്തിയതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ രൂപത്തെക്കുറിച്ച് ഗവേഷകര്‍ക്ക് വ്യക്തമായ ധാരണയില്ല. ചതുരാകൃതിയിലോ മറ്റോ ആവാം ഈ അറയെന്ന് അവര്‍ പറയുന്നു. മുവോഗ്രഫി സാങ്കേതികവിദ്യയാണ് പിരമിഡിനെക്കുറിച്ചുള്ള പഠനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫറോവ കുഫുവിന്റെ ഭരണത്തില്‍ ബിസി 2509നും 2483നും ഇടയിലാണ് പിരമിഡ് നിര്‍മാണം. 140 മീറ്റര്‍ ഉയരമുള്ള പിരമിഡ് ഗിസയിലാണ് സ്ഥിതിചെയ്യുന്നത്. പിരമിഡിനുള്ളില്‍ മൂന്ന് പള്ളിയറകളും അവയോട് ചേര്‍ന്ന് ഇടനാഴികളും കണ്ടെത്തിയിരുന്നു. 47 മീറ്റര്‍ നീളവും 8 മീറ്റര്‍ ഉയരവുമുള്ള ഗ്രാന്‍ഡ് ഗാലറിയും പിരമിഡിന്റെ പ്രത്യേകതയായിരുന്നു.
Next Story

RELATED STORIES

Share it