kozhikode local

കുന്ദമംഗലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച സൗരോര്‍ജ പദ്ധതി നശിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച സൗരോര്‍ജ പദ്ധതി നശിക്കുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നിര്‍മിച്ച സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെ ഇതില്‍ നിന്നുള്ള വൈദ്യുതി പഞ്ചായത്തിന് ലഭിച്ചില്ല. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് സര്‍ക്കാറിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തില്‍ സൗരോര്‍ജ പ്ലാന്റ്് നിര്‍മിച്ചത്.
കോഴിക്കോട് എന്‍ഐടിയുടെ സഹായത്തോടെ കൊച്ചിയിലെ ഇഗോ ടെക്‌നോളജിയാണ് കുന്ദമംഗലം പഴയ ബസ്സ്— സ്റ്റാന്റിലെ പുതിയ കെട്ടിടത്തിന് മുകളില്‍ പത്ത് കിലോ വാട്ട് വൈദ്യുതി ലഭിക്കുന്ന സൗരോര്‍ജ്ജ പ്ലാന്റ് നിര്‍മിച്ചത്. സൗരോര്‍ജ്ജ പ്ലാന്റിനായി നാല്‍പത് പാനലുകളാണ് പഴയ ബസ്— സ്റ്റാന്റിലെ പുതിയ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ളത്.
സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചതോടെ പഞ്ചായത്തിന് നല്ലൊരു തുക മിച്ചം വെക്കാന്‍ സാധിക്കുമെന്നതും ഇടക്കിടെയുണ്ടാവുന്ന വൈദ്യുതി തടസ്സം മൂലം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രയാസം ഒഴിവാക്കാനുമാണ് അന്നത്തെ ഭരണ സമിതി 1137733 രൂപ ചെലവഴിച്ച് സൗരോര്‍ജ പ്ലാന്റ് നിര്‍മിച്ചത്.
സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം നടത്തിയെങ്കിലും ഇതില്‍ നിന്ന് ഇതുവരെ വൈദ്യുതി ലഭ്യമായില്ല. കോണ്‍ഗ്രസിലെ എം പി അശോകന്‍ പ്രസിഡണ്ടും മുസ്ലിം ലീഗിലെ ഖാലിദ്— കിളിമുണ്ട വികസന കാര്യ ചെയര്‍മാനും ആയിരിക്കെ 2016 ആഗസ്റ്റിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞ് തിരഞ്ഞെടുപ്പ് വരികയും ഡിസംബറില്‍ പുതിയ ഭരണ സമിതി അധികാരമേല്‍ക്കുകയും ചെയ്തു.
ഇതോടെ മുന്‍ ഭരണ സമിതി തുടങ്ങിവെച്ച പദ്ധതികളെല്ലാം ഉപേക്ഷിക്കപെടുകയായിരുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പ്രഖ്യാപിച്ച സൗജന്യ വൈഫൈ, കുന്ദമംഗലം അങ്ങാടിയില്‍ ക്യാമറ സ്ഥാപിക്കല്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികളും പുതിയ ഭരണ സമിതിയുടെ കാലത്ത് ഉപേക്ഷിച്ചവയില്‍പ്പെടുന്നതാണ്. ഇപ്പോള്‍ വൈദ്യുതി പോകുമ്പോള്‍ ഇന്‍വര്‍ട്ടര്‍ ഉപയോഗിച്ചാണ്— പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നത്.
രണ്ടു മാസത്തോളമായി ഇന്‍വര്‍ട്ടര്‍ കേടായിട്ട്— .ഇത് ശരിയാക്കാന്‍ പുതിയ ബാറ്ററി സ്ഥാപിച്ചെങ്കിലും ഇത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ വൈദ്യുതി നിലച്ചാല്‍ പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനം അവതാളത്തിലാവുകയാണ്.

Next Story

RELATED STORIES

Share it