കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്
BY Sumeera SMR30 Jan 2016 4:37 AM GMT
Sumeera SMR30 Jan 2016 4:37 AM GMT
വിദ്യാനഗര്‍: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20ഓളം സ്കൂള്‍ കുട്ടികള്‍ ബൈക്കുമായി പിടിയിലായി. വിദ്യാനഗര്‍ ബിസി റോഡ് കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ലൈസന്‍സ് ഇല്ലാതെ മൂന്ന് പേരുമായി അപകടകരമായി ചീറിപാഞ്ഞ ഇവരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്ത്രപരമായി പിടികൂടുകയായിരുന്നു. പിടിയിലായവരില്‍ പലര്‍ക്കും 15ല്‍ താഴെ മാത്രമായിരുന്നു പ്രായം. സാധാരണ വാഹന പരിശോധനയില്‍ നിര്‍ത്തുവാന്‍ കൈകാണിച്ചാല്‍ വേഗതകൂട്ടി പായുകയാണ് ഇവരുടെ പതിവ്. പിന്തുടരുമ്പോള് അപകടസാധ്യതയുള്ളതിനാല്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് ഇവരെ പിടികൂടാന്‍ കഴിയുന്നുമില്ല.
പരിശോധനയില്‍ കാസര്‍കോട് ആര്‍ടി ഓഫിസിലെ എഎംവിമാരായ എം ജി ഗിരീഷ്, ആര് എസ് ജിഷോര്‍, വി രമേശന്, സൂരജ് മൂര്‍ക്കോത്ത് സംബന്ധിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള കര്‍ശന പരിശോധന തുടരുമെന്നും ആര്‍ടിഒ പി എച്ച് സാദിക്ക് അലി അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT