Kollam Local

കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി

അഞ്ചല്‍: ആര്‍പിഎല്‍ ആയിരനെല്ലൂര്‍ എസ്‌റ്റേറ്റില്‍ നിന്ന് രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി. തമിഴ്‌നാട് സ്വദേശികളായ മൂന്നംഗ സംഘത്തെയാണ് നാട്ടുകാരുടെ സഹായത്താല്‍ ഏരൂര്‍ പോലിസ് പിടികുടിയത്. ചൊവ്വാഴ്ച്ച രാവിലെ അഞ്ച് മണിമുതല്‍ എസ്‌റ്റേറ്റില്‍ സംശയാസ്പദകരമായ നിലയില്‍ മുന്ന് യുവാക്കളെ എസ്‌റ്റേറ്റ് തൊഴിലാളികളും ജീവനക്കാരും കണ്ടിരുന്നു. എന്നാല്‍ എഴുമണിയോടെ കുട്ടിയും കുടുബവും തമസിക്കുന്ന ആര്‍പിഎല്‍ മുന്നാം ബ്ലോക്ക് കോര്‍ട്ടേഴ്‌സിനെ ചുറ്റിപ്പറ്റി ഇവര്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ജീവനക്കാരും തൊഴിലാളികളും സഘടിച്ച് സംശയാസ്പദമായ് കണ്ട മുന്ന് പേരെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്യ്തു. ഇവരില്‍ നിന്ന് പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതോടെ ആര്‍പിഎല്‍ ഉദ്യോഗസ്ഥര്‍ ഏരൂര്‍ പോലിസിനെ വിവരം അറിയിച്ചു. പോലിസ് സ്ഥലത്ത്  എത്തി കുടുതലായ് ചോദ്യം ചെയ്തപ്പോഴാണ് ആര്‍പിഎല്‍ തൊഴിലാളിയും മുന്നാ ബ്ലോക്ക് തൊഴിലാളി ലയത്തിലെ താമസക്കാരിയുമായ അന്നകൊടിയുടെ മകള്‍ ഉമയുടെ രണ്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു ലക്ഷ്യമെന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന സമയം നോക്കി കുട്ടിയെ കടത്തുകയായിരുന്നു ഇവരുടെ പദ്ധതി.  ഇതിനായ് തമിഴ്‌നാട്ടില്‍ നിന്ന് മഹേന്ദ്ര സയിലോ കാറില്‍ പുനലൂരിലെത്തിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ ആര്‍പിഎല്‍ എസ്‌റ്റേറ്റില്‍ എത്തി കുട്ടിയെ വീട്ടില്‍ നിന്ന് കടത്തി എസ്‌റ്റേറ്റില്‍ ഒളിപ്പിച്ച ശേഷം കാര്‍ പുനലൂരില്‍ നിന്ന് വരുത്തി കുട്ടിയെ  തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോകാനായിരുന്നു പ്ലാന്‍. കുട്ടിയുടെ മാതാവുമായി ഒരു വര്‍ഷമായി പിണങ്ങി കഴിയുന്ന പിതാവ്  തമിഴ്‌നാട് കണ്ണനൂര്‍ മര്‍ത്തലാംപ്പെട്ടി സ്വദേശി വിനായക മൂര്‍ത്തി നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് കുട്ടിയെ കടത്തുവാന്‍ സംഘം എത്തിയത്. തമിഴ്‌നാട് തിരുചിറാംപള്ളി  പൊന്നം പാളംപട്ടി സാദേശിയായ കരികാളന്‍ അണ്ണാദുരയും കൂട്ടാളികളായ രണ്ടു പേരും ആണ് പോലീസ് പിടിയിലായത്. കുട്ടിയെ തട്ടികൊണ്ട് പോകുവാനായി ഇവര്‍ എത്തിയ കാറിനെ കുറിച്ച് പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമിപത്തെ ഓട്ടോസ്റ്റാന്റിന് സമീപത്തായി പറയപ്പെടുന്ന ടിഎന്‍ രജിസ്‌ട്രേഷന്‍ കാര്‍ മണിക്കുറുകളോളം പാര്‍ക്ക് ചെയ്യ്തിരുന്നതായും പോലിസ് സ്ഥലത്ത് എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് വാഹനം അവിടെ നിന്ന് മാറ്റിയതെന്നും ഓട്ടോറിക്ഷ ജീവനക്കാര്‍ പോലിസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it