കുട്ടിയുടെ അമ്മയെ നാടുകടത്തിയ സംഭവത്തില്‍ അന്വേഷണം വേണം: ചെന്നിത്തല



തിരുവനന്തപുരം: അഞ്ചല്‍ ഏരൂരില്‍ ബന്ധു ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഏഴുവയസ്സുകാരിയുടെ അമ്മയെയും മറ്റും ചിലര്‍ നാടുകടത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുട്ടിയുടെ ശവസംസ്‌കാരച്ചടങ്ങില്‍പ്പോലും അമ്മയെയും മറ്റും പങ്കെടുക്കാന്‍ അനുവദിക്കാതെ നാടുകടത്തിയത് ക്രൂരമായിപ്പോയി. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കം അധികാരമില്ല. ഇവരെ നാടുകടത്തിയപ്പോള്‍ പോലിസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ആ വീട്ടുകാര്‍ക്ക് തിരികെ നാട്ടിലെത്തുന്നതിനുള്ള സംരക്ഷണം പോലിസ് നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it