kozhikode local

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ അലര്‍ട്ട് പദ്ധതി



കോഴിക്കോട്്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായുള്ള പോക്‌സോ ആക്റ്റിനെ കുറിച്ച് പോലിസ് ഉദ്യോഗസ്ഥരെ ബേ ാധവല്‍ക്കരിക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. അലര്‍ട്ട്് എന്ന പേരില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോഴിക്കോട്് ചൈല്‍ഡ് ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവല്‍ക്കരണ പരിപാടി. ജില്ലയില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്, ഈ നിയമത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ പദ്ധതി ആരംഭിക്കുന്നത്. ഈ മാസം 19 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ വിവിധ സര്‍ക്കിളുകളിലായി ബോധവല്‍ക്കരണ പരിപാടി നടക്കും. കോഴിക്കോട് സിറ്റി, റൂറല്‍ പോലിസ് ജില്ലകളെ സമ്പൂര്‍ണ പോക്‌സോ സാക്ഷര പോലിസ് ജില്ലകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ദൗത്യം. 2016-17 വര്‍ഷത്തില്‍ ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 109 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 96 കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. 73 പ്രതികളെ പിടികൂടുകയും ചെയ്തു. കുട്ടികള്‍ക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കണമെങ്കില്‍ പോലിസ് കുറച്ചുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി സംബന്ധിച്ച് വിശദീകരണ യോഗം ജില്ലാ ജഡ്്ജിയുടെ ചേംബറില്‍ നടന്നു. ജില്ലാ സെഷന്‍സ് ജഡ്്ജി എം ആര്‍ അനിത, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ സോമന്‍, സബ്ബ് ജഡ്ജ് ആര്‍ എല്‍ ബൈജു, സിറ്റി പോലിസ് കമ്മിഷ്ണര്‍ ജയനാഥ്്, റൂറല്‍ എസ് പി എം കെ പുഷ്‌കരന്‍. ജില്ലാ ഗവ.പ്ലീഡര്‍ കെ എന്‍ ജയകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബാബുരാജ്് പാറമ്മല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it