ernakulam local

കുട്ടികളില്‍ വിഷയങ്ങളോടൊപ്പം മൂല്യബോധവും വളര്‍ത്തണം: എംഎല്‍എ



ആലുവ: ധാര്‍മികതയുള്ള ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി  കുട്ടികളില്‍ വിഷയങ്ങളോടൊപ്പം മൂല്യബോധവും വളര്‍ത്തണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ആലുവ നഗരസഭ സ്‌കൂളുകളില്‍ നടപ്പാക്കുന്ന മൂല്യബോധന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന ഡയറിയുടെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. 13-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ആലുവയിലെ പതിനെട്ട് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആലുവ നഗരസഭ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തില്‍  തന്നെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം വിദ്യാഭ്യാസ മേഖലയില്‍  നടത്തുന്ന ആദ്യ ഇടപെടലാണ്.നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി ഓമന, സ്ഥിരം സമിതി അധ്യക്ഷരായ  ലോലിത ശിവദാസന്‍, പി എ മൂസാക്കുട്ടി, വി ചന്ദ്രന്‍, ടിമ്മി ബേബി, ഓമന ഹരി, കൗണ്‍സിലര്‍മാരായ സെബി വി ബാസ്റ്റ്യന്‍, ലളിത ഗണേശന്‍, അഡ്വ. കെ എ ആന്റണി, ആര്‍ ശിവരാമപിള്ള, ഉഷ ജെ തറയില്‍ സംസാരിച്ചു. നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ചിന്നന്‍ ടി പൈനാടത്ത് പദ്ധതി വിശദീകരണം നടത്തി.  ആലുവയിലെ 18  സ്‌കൂളുകളിലെ ഇരുപതിനായിരത്തോളം വരുന്ന കുട്ടികളിലൂടെ നടപ്പാക്കുന്ന ഈ പദ്ധതിയി ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭയും ജനമൈത്രി പോലിസും എക്‌സൈസ് വകുപ്പും ഏകോപനത്തോടെ പ്രവര്‍ത്തിക്കുവാന്‍ വിഭാവന ചെയ്യുന്നു.
Next Story

RELATED STORIES

Share it