കുടുംബശ്രീക്ക് പുതിയ ലോഗോ: പ്രതിഷേധവുമായി സിപിഎം

തിരുവനന്തപുരം: ബിജെപിയുടെ ചിഹ്നമായ താമര കുടുംബശ്രീയുടെ പുതിയ ലോഗോ ആക്കിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയായി ലോകപ്രശസ്തി നേടിയ കുടുംബശ്രീയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്. പഞ്ചായത്ത് ദിനാഘോഷ ചടങ്ങിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ജനമനസ്സില്‍ പതിഞ്ഞുകഴിഞ്ഞ നിലവിലെ ലോഗോ എന്തുകൊണ്ട് മാറ്റുന്നു എന്നതിന് യുക്തിസഹമായ കാരണം അധികൃതര്‍ ഇതുവരെയും നല്‍കിയിട്ടില്ല. മന്ത്രി എം കെ മുനീറിന്റെ കീഴിലാണ് കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ മാറ്റം വരുത്തിയത് എന്ന് വ്യക്തമാണ്. കുടുംബശ്രീയുടെ മനോഹരമായ പഴയ ലോഗോ പിന്‍വലിച്ച് താമരപ്പൂവിനെ പ്രതിഷ്ഠിച്ചത് അത്യന്തം പ്രതിഷേധാര്‍ഹമായ നടപടിയാണ്. പഴയ ലോഗോ പുനസ്ഥാപിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it