Flash News

കുടുംബശ്രീക്ക് ഡിജിറ്റല്‍ ശാക്തീകരണം : കോഴിക്കോട് ഐഐഎമ്മിലെ വിദ്യാര്‍ഥികളുടെ പ്രൊജക്ട്



കൊച്ചി:കുടുംബശ്രീക്കായി ഐഐഎം കോഴിക്കോടിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച പുതിയ എന്‍എച്ച്ജി വര്‍ക്ക് മാനേജ്‌മെന്റ് ആന്റ്് റേറ്റിങ് സോഫ്റ്റ്‌വെയര്‍ ആയ ശ്രേഷ്ഠയുടെ ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും വായ്പയെടുക്കല്‍ സുഗമമാക്കാനും ലക്ഷ്യമിട്ട്് ഐഐഎം കോഴിക്കോടിലെ ബിരുദാനന്തര വിദ്യാര്‍ഥികളാണ് പ്രൊജക്റ്റ് ശ്രേഷ്ഠ വികസിപ്പിച്ചെടുത്തത്. സ്ത്രീകളുടെ ശാക്തീകരണവും സമൂഹത്തിന്റെ വികസനവും സാധ്യമാക്കാനായി വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്‌വെയറില്‍ സാമ്പത്തികവിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത്  വളരെ കാര്യക്ഷമമായി അവതരിപ്പിക്കാനാണ്  മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത്. സോഫ്റ്റ്‌വെയറിന്റെ അവതരണം കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്കു വഴിതെളിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.ഇപ്പോഴും വായ്പാവിതരണത്തിന്റെ കാര്യത്തില്‍ പരമ്പരാഗതമായ രജിസ്റ്ററുകളെ ആശ്രയിക്കുന്ന കുടുംബശ്രീക്ക്, ശ്രേഷ്ഠയുടെ വരവോടെ  മികവോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ, കൊച്ചി കാംപസിലുള്ള എക്‌സിക്യൂട്ടീവ് പിജിപി വിദ്യാര്‍ഥികള്‍ അവരുടെ സോഷ്യല്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായാണ് കുടുംബശ്രീക്കു വേണ്ടി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. ഐഐഎംകെയിലെ പ്രഫ. മുഹമ്മദ് ഷഹീദ് അബ്ദുള്ള (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ഡോ. രാഹുല്‍ കൃഷ്ണന്‍ (പ്രൊജക്റ്റ് മാനേജര്‍ ലൈവ്‌ലിഹുഡ്‌സ്, കുടുംബശ്രീ) എന്നിവര്‍ പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കി. മൃദുല്‍ വിജയ് (സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍സ്), മാത്യു (ഐബിഎസ് സോഫ്റ്റ്‌വെയര്‍ സര്‍വീസസ്), മുദിത് (സടെക് ബിസിനസ് സോലൂഷന്‍സ്), കാര്‍ത്തിക് പിള്ള (ഫോര്‍ നെക്സ്റ്റ് കണ്‍സള്‍ട്ടന്റസ് എല്‍എല്‍പി), നിബു ഏലിയാസ് (സെക്ടര്‍ ക്യൂബ്‌സ് ടെക്‌നോ ലാബ്‌സ്) എന്നിവര്‍ അടങ്ങു സംഘമാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഡിജിറ്റലൈസേഷന്‍ സാധ്യമാവുന്നതിന് പുറമേവളരെ അനായാസമായി ഓരോ എന്‍എച്ച്ജിക്ക് ലഭിക്കാനും സാധിക്കുമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it