Idukki local

കുടിവെള്ള സ്രോതസ്സിലെ മാലിന്യ നിക്ഷേപം; മൂന്നുപേര്‍ പിടിയില്‍

മൂലമറ്റം: നൂറു കണക്കിനാളുകള്‍ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ സംഭവത്തില്‍ മൂന്ന് പേര്‍ പോലിസ് പിടിയിലായി. ടാങ്കര്‍ െ്രെഡവര്‍ ചേര്‍ത്തല വാരനാട് മിഥുന്‍ നിവാസില്‍ മിഥുന്‍ (26), സഹായികളായ ചേര്‍ത്തല കൊക്കോതമംഗലം കല്ലേച്ച് വീട്ടില്‍കരി വീട്ടില്‍ അമല്‍മോഹന്‍ (20)എന്നിവരും പതിനേഴുകാരനുമാണ് കാഞ്ഞാര്‍ പോലിസിന്റെ പിടിയിലായത്.
തൊടുപുഴ പന്നിമറ്റം കുറുവാക്കയം റോഡരികിലെ തോട്ടിലാണ് ശനിയാഴ്ച പുലര്‍ച്ചെ കക്കൂസ് മാലിന്യം തള്ളിയത്. മലങ്കര ജലാശയത്തിന്റെ ഉറവിടങ്ങളിലൊന്നാണ് കുറുവാക്കയം തോട്. കടുത്ത വേനലിലും നീരാഴുക്കുള്ളതിനാല്‍ പ്രദേശവാസികള്‍ ഈ തോടിനെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
പൂമാല സ്വദേശിയായ അറവനാട് രാജന്റെ വീട്ടില്‍ നിന്നും ശേഖരിച്ച കക്കൂസ് മാലിന്യം ഒരു കിലോമീറ്റര്‍ അകലെ മാറി തോട്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് കാഞ്ഞാര്‍ പോലിസ് പറഞ്ഞു. മാലിന്യം ശേഖരിച്ചവരെ കുറിച്ച് മൊബൈല്‍ നമ്പരടക്കം വ്യക്തമായ സൂചന പൂമാല സ്വദേശി പോലി സിന് നല്‍കിയിരുന്നു. ജൈവവളം നിര്‍മിക്കുന്നതിനും ബയോഗ്യാസിനുമെന്ന പേരിലാണ് പ്രതികള്‍ മാലിന്യം ശേഖരിച്ചത്.
ആരോഗ്യ വകുപ്പ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍ പോലിസില്‍ പഞ്ചായത്ത് സെക്രട്ടറി പി കെ ഓമനകുട്ടന്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞാ ര്‍ പോലിസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ യാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനിടെ ചേ ര്‍ത്തലയില്‍ നിന്നും പിടിയിലായ പ്രതികളുമായി കാഞ്ഞാര്‍ പോലിസ് സ്റ്റേഷനിലേക്ക് വന്ന ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച വൈകിട്ട് അഞ്ചരക്ക് തൊടുപുഴ മാരിയില്‍ കലുങ്കിന് സമീപം കെഎസ്ആര്‍ടി സി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ടാങ്കര്‍ െ്രെഡവര്‍ മിഥുന് പരിക്കേറ്റിരുന്നു. തൊടുപുഴ പോലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനം കോടതിയുത്തരവനുസരിച്ച് വിട്ടുകൊടുക്കുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it