kozhikode local

കുടിവെള്ള വിതരണം ഒന്നര മാസം പിന്നിട്ടു ; അവധിക്കാലം സേവനത്തിനുപയോഗിച്ച് വിദ്യാര്‍ഥികള്‍



നാദാപുരം: കളിച്ചുല്ലസിക്കേണ്ട വേനലവധിക്കാലം സേവന രംഗത്ത് വിനിയോഗിച്ച് വിദ്യാര്‍ഥികള്‍. വരള്‍ച്ചയെ നേരിടാന്‍ എസ്ഡിപിഐ ഇയ്യങ്കോട് യൂനിറ്റ് ഏര്‍പ്പെടുത്തിയ കുടിവെള്ള വിതരണം ഒന്നര മാസം പിന്നിട്ടു. എല്ലാ ദിവസവും കുടിവെള്ള വിതരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് വിദ്യാര്‍ഥികള്‍ നാടിന്റെ ഓമനകളായത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഇയ്യങ്കോട് പ്രദേശത്ത് ഏപ്രില്‍ 15 മുതലാണ് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ജലവിതരണം ആരംഭിച്ചത്. അര്‍ഷാദ് പണിക്കാണ്ടി, സി വി ദാനിഷ്, ഇ കെ ഫായിസ്, മക്തൂം കണ്ണോത്ത്, ജസീം നാമത്ത്, നിസാം തേനം കണ്ടി, ബാസിത് നങ്ങീരംകണ്ടി, നൈസാം കോറോത്ത്, ജിന്‍ഷാദ് പുഴക്കല്‍ പീടിക എന്നിവരാണ് നാടിന്റെ ജലക്ഷാമം മാറ്റാന്‍ കര്‍മനിരതരായി രംഗത്തെത്തിയത്. രാവിലെ തുടങ്ങുന്ന ജലവിതരണം വൈകുന്നേരം മൂന്നര മണിക്കാണ് അവസാനിക്കുന്നത് . പ്രവാസിയായ അഷ്‌റഫ് മൂടോറയും കൂടെയുണ്ടാകും. എസ്ഡിപിഐ ഇയ്യങ്കോട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ദിവസവും 16000 ലിറ്റര്‍ വെള്ളമാണ് ഇവര്‍ എത്തിക്കുന്നത്. ചീറോത്ത്, ആവോലം വായനശാല, ഇയ്യങ്കോട്, ഒത്തിയില്‍ മുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ 15 ഓളം കുടുംബങ്ങള്‍ക്കാണ് ഒന്നര മാസമായി ജലവിതരണം നടത്തുന്നത്. രണ്ട് ലക്ഷത്തിലധികം രൂപ ഇതിനകം ചെലവായിട്ടുണ്ട്. മഴ പെയ്ത് വെള്ളം കിട്ടുന്നത് വരെ കുടിവെള്ള വിതരണം നടത്താനാണ്  തീരുമാനം.
Next Story

RELATED STORIES

Share it