thrissur local

കുടിവെള്ള പൈപ്പ് തകര്‍ന്നിട്ട് 10 ദിവസം: കോണ്‍ഗ്രസ് ചൂണ്ടയിട്ട് പ്രതിഷേധിച്ചു

തൃശൂര്‍: പൂങ്കുന്നം റെയില്‍വേ ഗേറ്റിനു സമീപം കാന നിര്‍മാണത്തിനിടെ കുടിവെള്ള പൈപ്പ് തകര്‍ന്ന സംഭവത്തില്‍ കോര്‍പ്പറേഷന്‍ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ചു.
പ്രതിപക്ഷനേതാവ് അഡ്വ. എം കെ മുകുന്ദന്‍, കൗണ്‍സിലര്‍മാരായ ജോണ്‍ ഡാനിയേല്‍, അഡ്വ. സുബി ബാബു പങ്കെടുത്തു. പൂങ്കുന്നത്ത് പത്തുദിവസത്തോളമായി പൈപ്പ് പൊട്ടിയത് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചിരുന്നു. ഈ മേഖലയിലെ ഗതാഗതവും തടസപ്പെട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മേയറെ ഉപരോധിക്കുകയും ചെയ്തിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ചൂണ്ടയിട്ട് പ്രതിഷേധം നടത്തിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് പൊട്ടിയ പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചതായി മേയര്‍ അജിതാ ജയരാജന്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായപ്പോഴാണ് മേയര്‍ നേരിട്ട് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. പൈപ്പ് ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മാണം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it