kozhikode local

കുടിവെള്ളത്തില്‍ വിഷം കലക്കിയ സംഭവം: അന്വേഷണം ഊര്‍ജിതം

മുക്കം: നൂറു കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കാരശേരി ഗ്രാമപ്പഞ്ചായത്തിലെ കാരമൂല ആറാം ബ്ലോക്കിലെ കിണറില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് മുക്കം പോലിസ് കേസെടുത്തു. പഞ്ചായത്തധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം ഊര്‍ജിതമാക്കിയതായി മുക്കം എസ്‌ഐ ശംഭുനാഥ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗ്രാമപയായത്ത് പ്രസിഡന്റ് വി കെ വിനോദ്, െേവെസ് പ്രസിഡന്റ് വി പി ജമീല എന്നിവര്‍ ആവശ്യപെട്ടു. രൂക്ഷമായ കുടിവെളളക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തില്‍ ഒന്നര മാസത്തോളമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണമാരംഭിച്ചിട്ട്. കാരമൂല ആറാം ബ്ലോക്ക്, ചോണാട് എന്നിവിടങ്ങളിലെ കിണറുകളില്‍ നിന്നായി 8 വാഹനങ്ങളിലായായിരുന്നു കുടിവെള്ള വിതരണം. കഴിഞ്ഞ ദിവസം ആറാം ബ്ലോക്കില്‍ നിന്നും വിതരണത്തിനായി ശേഖരിച്ച വെളളത്തില്‍ നിറവ്യത്യാസവും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിതരണക്കാരന്‍ പരിശോധിച്ചപ്പോഴാണ് എന്തോ രാസവസ്തു കലര്‍ന്നതായി സംശയം തോന്നിയത്. ഉടന്‍ കിണറിലെ വെളളം പരിശോധിച്ചപ്പോള്‍ അതിന് കറുപ്പ് നിറമാണന്ന് വ്യക്തമായി. ഇതോടെ വിതരണം നിര്‍ത്തി വക്കുകയായിരുന്നു.
Next Story

RELATED STORIES

Share it