Flash News

കുടിയേറ്റ നിരോധന ഉത്തരവില്‍ ട്രംപിന് തിരിച്ചടി

വാഷിങ്ടണ്‍: കുടിയേറ്റ നിരോധന ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് യുഎസ് അപ്പീല്‍ കോടതി വീണ്ടും വിലക്കി. യാത്രാനിരോധനവുമായി ബന്ധപ്പെട്ട ഫെഡറല്‍ കോടതി വിധിക്കെതിരേ ഹവായ് സംസ്ഥാനം നല്‍കിയ ഹരജിയിലാണ് അപ്പീല്‍ കോടതി വിധി.ഒമ്പതാം സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ച് ഐകകണ്‌ഠ്യേനയാണ് ട്രംപിന്റെ ഉത്തരവ് വിലക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ട്രംപിനെതിരേ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. അതേസമയം, പുറത്തുനിന്നെത്തുന്നവരെ പരിശോധിക്കുന്നതില്‍ പരിഷ്‌കാരം കൊണ്ടുവരുന്നതിനു സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it