കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
BY midhuna mi.ptk21 May 2017 8:25 AM GMT
X
midhuna mi.ptk21 May 2017 8:25 AM GMT
ഇടുക്കി: കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി കട്ടപ്പനയില്‍ പട്ടയ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കും. എന്നാല്‍ കൈയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവര്‍ അത് തിരിച്ചു നല്‍കുന്നതാണ് നല്ലത്. അല്ലാതെ കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ വരുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും. കുടിയേറ്റക്കാരെയും കൈയ്യേറ്റക്കാരെയും ഒരേ കണ്ണുകൊണ്ട് കാണില്ല. മണ്ണില്‍ പണിയെടുക്കുന്നവരോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT