thrissur local

കുടിക്കാണി പാടത്തെ വിളവെടുപ്പ് പ്രതിസന്ധിയില്‍

കൊടകര: കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കുടിക്കാണി പാടത്തെ തരിശുനിലത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് വെള്ളക്കെട്ടു മൂലം പ്രതിസന്ധിയിലായി. കണ്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊയത്തു യന്ത്രമിറക്കാനാവാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
കുഴിക്കാണി പാടത്തെ 45 ഏക്കര്‍ വിസ്തൃതിയുള്ള ഹമാര പാടശേഖരത്തിലെ 20 ഏക്കറോളം തരിശുനിലത്തിലാണ് ഇത്തവണ മുണ്ടകന്‍ വിള ഇറക്കിയത്. 15 കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച പ്രിയദര്‍ശിനി കര്‍ഷക സമിതിയാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കൃഷി ചെയ്യാതെ തരിശു കിടന്നിരുന്ന പാടം പാട്ടത്തിനെടുത്ത് തരിശുനീക്കി കൃഷിയിറക്കിയത്.
അട്ട ശല്യം ഒഴികാകാന്‍ കുമ്മായം വിതറിയശേഷമാണ് വിത്ത് വിതച്ചത്. തരിശുനീക്കാനും മറ്റുകൃഷിച്ചെലവുകള്‍ക്കുമായി നാലുലക്ഷത്തോളം രൂപ സമിതി ചെലവഴിച്ചു. നെല്ല വിളഞ്ഞ് കൊയ്ത്തിന് പാകമായെങ്കിലും പാടത്ത് വെള്ളക്കെട്ടുള്ളതിനാല്‍ കൊയ്ത്തുയന്ത്രമിറക്കാന്‍ സാധിക്കാതത അവസ്ഥയാണെന്ന് പ്രിയദര്‍ശിനി കര്‍ഷക സമിതി പ്രസിഡന്റും കൊടകര മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റുമായ ജോസ് കോച്ചേക്കാടന്‍ പറഞ്ഞു.
യന്ത്രസഹായമില്ലാതെ തൊഴിലാളികളെ ഇറക്കി കൊയത്ത് നടത്തിയാല്‍ കൂലിയിനത്തില്‍ വന്‍തുക വേണ്ടിവരുമെന്നും കൃഷി നഷ്ടത്തില്‍ കലാശിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. പാടശേഖരത്തിനു സമീപത്തുകൂടി ഒഴുകുന്ന കുഴിക്കാണി തോട് വൃത്തിയാക്കിയാക്കതിനാല്‍ നീരൊഴുക്ക് തടസപ്പെടുന്നതാണ് പാടത്ത് വെള്ളക്കെട്ടിനു കാരണമാകുന്നത്.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള പ്രതിസന്ധി ഇവിടെ ഉണ്ടായിരുന്നു. മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന തോട് ഇരു പഞ്ചായത്തുകളും ചേര്‍ന്ന് വൃത്തിയാക്കി എത്രയും വേഗം വെള്ളക്കെട്ട് ഒഴിവാക്കണമെന്നും കൊയ്ത്ത് സുഗമമായി നടത്താന്‍ കര്‍ഷകരെ സഹായിക്കാമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Next Story

RELATED STORIES

Share it