ernakulam local

കീഴ്മാട്ടിലെ തരിശ് ഭൂമികളില്‍ വീണ്ടും വിജയത്തിന്റെ നൂറുമേനി

ആലുവ: നാട്ടുകാരുടെ ഒത്തൊരുമയില്‍ കീഴ്മാട്ടിലെ തരിശ് ഭൂമികളില്‍ മൂന്നാമതും നൂറുമേനി. ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് പതിറ്റാണ്ടിലേറെയായി തരിശ് ഭൂമിയായിരുന്ന കുണ്ടോപ്പാടം, തണങ്ങാട്ട്, ചങ്ങരംമുത എന്നീ പാടശേഖരങ്ങളിലാണ് കുട്ട മശ്ശേരി പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മൂന്നാമതും നൂറുമേനി വിളയച്ചത്.
ഈ ഭാഗത്തെ 30 ഏക്കര്‍ ഭൂമി 44 ഭൂവുടമകളുടെ കൈവശമായിരുന്നു.
ഇവരില്‍ നിന്നും സമിതിയുടെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്തായിരുന്നു 2016ല്‍ മുണ്ടകന്‍ കൃഷിയിറക്കിയത്.
ആദ്യവര്‍ഷം കൃഷി വിജയം കണ്ടതോടെ രണ്ടാമതും സമിതി കൃഷിയിറക്കുകയും ലഭ്യമായ അരി കുട്ടമശ്ശേരി കുത്തരി എന്ന പേരില്‍ വിപണിയിലിറക്കുകയും ചെയ്തിരുന്നു.
ഇത്തവണയും ഇതേ പേരില്‍ തന്നെ അരി വിപണിയിറക്കും. ഇന്നലെ നടന്ന കൊയ്ത്തുത്സവം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എ അബ്ദുല്‍ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ മുംതാസ് ടീച്ചര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എ രമേശ്, പടശേഖര സമിതി പ്രസിഡന്റ് വി വി മന്‍മഥന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it