kozhikode local

കിഴക്കോത്ത് പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം

എളേറ്റില്‍: ജനുവരി 1 മുതല്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്തിലെ രാഷ്ട്രീയ, സാമുഹ്യ ,സാംസ്‌കാരിക, മത, വ്യാപാര മേഖലകളിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്് പഞ്ചായത്ത് ഈ തീരുമാനമെടുത്തത്. ജനുവരി ഒന്നിന് മുമ്പായി വീടുകളിലും പരിസരങ്ങളിലുമുള്ള അജൈവ മാലിന്യങ്ങള്‍ പഞ്ചായത്ത് ശേഖരിക്കും. കുടുംബശ്രീ മുഖേന നിര്‍മ്മിക്കുന്ന തുണി സഞ്ചികള്‍ കടകളില്‍ വിതരണം ചെയ്യും. നിലവിലുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയെ ഉപയോഗപ്പെടുത്തും. ജനുവരി മുതല്‍  കടകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിക്കാന്‍ പാടില്ല.ഫ്‌ളക്—സ് ബോര്‍ഡുകളും പൂര്‍ണമായും നിരോധിച്ചു.തിരുമാനം അംഗീകരിക്കാത്തവരുടെ പേരില്‍ ആവശ്യമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.പ്രസിഡന്റ് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് യു പി നഫീസ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ജബ്ബാര്‍ മാസ്റ്റര്‍ ,വികസന സ്റ്റാന്റിങ് കമിറ്റി ചെയര്‍മാന്‍ വി എം മനോജ് ,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി ടി വനജ ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി ഡി അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍, അഷ്‌റഫ് മുത്തേടത്ത്. എ കെ മൂസ, പ്രഭാകരന്‍ കണ്ണാളി, കെ ശ്രീധരന്‍ കെ അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍, കെ കണ്ടന്‍കുട്ടി, കെ ജയരാജന്‍ മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍, സുലൈമാന്‍ മാസ്റ്റര്‍, രാജലക്ഷ്മണന്‍ ടി നാസര്‍ വി നസീര്‍ കെ കെ ശ്രീധരന്‍,കെ ബാലകൃഷ്ണന്‍, പി രാമചന്ദ്രന്‍ തുടങ്ങയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it