കിരീടവേട്ട ശീലമാക്കി സാനിയ-ഹിന്‍ഗിസ് സഖ്യം

സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിന്‍ഗിസ് ജോടിയുടെ കിരീടവേട്ട തുടരുന്നു. സിംഗപ്പൂരില്‍ നടന്ന ഡബ്ല്യുടിഎ ഫൈനല്‍സില്‍ ഇന്തോ-സ്വിസ് ജോടി ചാംപ്യന്‍മാരായി. ഫൈനലില്‍ സ്‌പെയിനിന്റെ ഗബ്രീന്‍ മ്യുഗ്യുറുസ-കാര്‍ല സുവാറസ് നവാറോ ജോടിയെയാണ് ലോക ഒന്നാം നമ്പര്‍ സഖ്യമായ സാനിയ- ഹിന്‍ഗിസ് ജോടി തകര്‍ത്തത്. ഏകപക്ഷീയമായ കളിയില്‍ 6-0, 6-3 എന്ന സ്‌കോറിനായിരുന്നു ഇന്തോ-സ്വിസ് സഖ്യത്തിന്റെ ജയം. സാനിയയും ഹിന്‍ഗിസും ചേര്‍ന്ന് ഈ വര്‍ഷം സ്വന്തമാക്കുന്ന ഒമ്പതാമത് ഡബിള്‍സ് കിരീടം കൂടിയാണിത്.
Next Story

RELATED STORIES

Share it