Flash News

കിഫ് ബി മൂന്നാംഘട്ടം : 449 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം



തിരുവനന്തപുരം: 37 സ്‌കൂളുകള്‍ ഹൈടെക് ആക്കാനും ഏഴ് റെയില്‍വേ മേല്‍പാലങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവൃത്തികള്‍ക്കുമായി 449 കോടിയുടെ പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി യോഗത്തില്‍ അംഗീകാരം. ഇതോടെ 12,512 കോടിയുടെ പദ്ധതികള്‍ക്കാണ് മൂന്നു ഘട്ടങ്ങളിലായി അനുമതി ലഭിച്ചത്. കിഫ്ബിയുടെ മറ്റൊരു ധനാഗമമാര്‍ഗമായി നിശ്ചയിച്ച ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്) രൂപീകരിക്കുന്നതിനെക്കുറിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ അവതരിപ്പിച്ച റിപോര്‍ട്ട് അംഗീകരിച്ചു. സ്‌കൂളുകള്‍ക്കും മേല്‍പാലങ്ങള്‍ക്കും പുറമെ, വെഞ്ഞാറമൂട് റിങ്‌റോഡ്, നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ്, വാമനപുരം-ചിറ്റാര്‍ റോഡ് എന്നിവയും യോഗം അംഗീകരിച്ച പദ്ധതികളില്‍പ്പെടുന്നു. കിഫ്ബിക്കു വേണ്ടി കെഎസ്എഫ്ഇ ആവിഷ്‌കരിച്ച എന്‍ആര്‍ഐ ഓണ്‍ലൈന്‍ ചിട്ടിയുടെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും അനുബന്ധ പെന്‍ഷന്‍ പദ്ധതിയുമാണ് ചിട്ടിയെ ആകര്‍ഷകമാക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ മാതൃകയാണ് ഈ പ്രവാസി ചിട്ടി. യോഗത്തില്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it