palakkad local

കിന്‍ഫ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ പാര്‍ക്ക് ശിലാസ്ഥാപനം 11ന്



പാലക്കാട്: സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് പാലക്കാട് ജില്ലയില്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കിന്‍ഫ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ പാര്‍ക്കിന്റെ ശിലാസ്ഥാപനം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍  ജൂണ്‍ 11ാം തീയതി രാവിലെ 11 മണിക്ക് കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്ക് അങ്കണത്തില്‍ വച്ച് നിര്‍വഹിക്കും.ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ വകുപ്പ് മന്ത്രി  ഹര്‍സിമര്‍ട്ട് കൗര്‍ ബാദല്‍ , സംസ്ഥാന വ്യവസായ-കായിക- യുവജനക്ഷേമ വകുപ്പ് മന്ത്രി  എ.സി. മൊയ്തീന്‍, പാലക്കാട് എം ബി  രാജേഷ്എം പി  , മലമ്പുഴ എംഎല്‍എ. വി എസ്. അച്യുതാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും.കിന്‍ഫ്രയുടെ പാലക്കാട് പുതുശ്ശേരി - എലപ്പുള്ളി വില്ലേജുകളിലായി 79.42 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സജ്ജീകരിക്കുന്നത്. ആകെ പദ്ധതി ചിലവ് 119.02 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ 50 കോടി രൂപ ഗ്രാന്റായി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 40.68 കോടിയും നബാര്‍ഡില്‍ നിന്നുള്ള ലോണ്‍  28.34 കോടി രൂപയുമാണ്. 50 ഓളം യൂണിറ്റുകളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.മെഗാ ഫുഡ് പാര്‍ക്കിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുവേണ്ടി  സുതാര്യമായ ടെന്റര്‍ നടപടിക്രമങ്ങളിലൂടെ ഐ.എല്‍.ആന്റ് എഫ്.എസ് എന്ന കമ്പനിയെ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തിട്ടുണ്ട്.പാര്‍ക്കിനകത്തുള്ള റോഡുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജലവിതരണ സംവിധാനം എന്നിവ പൂര്‍ത്തിയായി വരുന്നു. പാര്‍ക്കിന്റെ ചുറ്റുമതില്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇതിന്റെയെല്ലാം പദ്ധതി നടത്തിപ്പിനായി മുംബൈ ആസ്ഥാനമായുള്ള റേ കണ്‍സ്ട്രക്ഷന്‍സിനെയാണ് സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് തിരഞ്ഞെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it