palakkad local

കിണറുകളില്ലാത്ത ലോകത്തേക്ക് ഉദരപ്പന്‍ യാത്രയായി



സി കെ ശശി പച്ചാട്ടിരി

ആനക്കര: ഇനി പടിഞ്ഞാറന്‍ മേഖലയില്‍ കിണര്‍ നിര്‍മ്മിക്കാന്‍ ഉദരപ്പനില്ല.ശനിയാഴ്ച്ച് വൈകീട്ടാണ് കിണറുകളില്ലാത്ത ലോകത്തോക്ക് ഉദരപ്പന്‍(69) യാത്രയായത്. അസുഖ ബാധിതനായി കുറച്ച് ദിവസമായി ചികില്‍സയിലായിരുന്നു. ഇത്തവണ ഉദരപ്പരന് ഏറെ തിരക്കുളള സമയമായിരുന്നെങ്കിലും അസുഖം കാരണം മകനായ വാസുവാണ് കിണര്‍ നിര്‍മാണം നടത്തിയിരുന്നത്.വേനല്‍ വരുമ്പോഴും കിണര്‍നിര്‍മാണത്തിനായി ഉദരപ്പനെ സമീപിക്കുന്നവര്‍ ഏറെയായിരുന്നു.  കിണര്‍നിര്‍മാണത്തില്‍ അഞ്ച് പതിറ്റാണ്ട്  പിന്നിടുന്ന അവസരത്തിലാണ് വിയോഗം. കപ്പൂര്‍ പഞ്ചായത്തിലെ വെളളാളൂര്‍ പള്ളത്ത്പടി ഉദരപ്പന്‍ അന്‍പത് വര്‍ഷം മുന്‍മ്പ് സ്വയം പഠിച്ചതാണ് കിണര്‍നിര്‍മാണം.  കൈക്കോട്ട് കിളക്കുന്നതുപോലെ എളുപ്പമുള്ളതല്ല കിണര്‍നിര്‍മാണം, ഓരേ അളവില്‍ കൊത്തിയിറക്കി മനോഹരമാക്കി ആഴത്തിലേക്ക് കൊണ്ടുപോകുന്നത്. കിണര്‍ മുകളില്‍ നിന്നു നോക്കുമ്പോഴും മനോഹരമാകണം. 125 രൂപക്ക് കൂലിക്ക് കിണര്‍നിര്‍മാണം തുടങ്ങിയതാണ്. ഇപ്പോള്‍ കൂലി ആയിരത്തിന് മുകളിലായി. മറ്റ് ജോലികളെ പോലെയല്ല കിണര്‍ നിര്‍മാണം അതിനാല്‍ കിണറിന്റെ ഉള്ളിലിറങ്ങി പണിയെടുക്കുന്നവന് കൂലി കൂടുതലുമാണ്. ഇതിനകം പാലക്കാട്, മലപ്പുറം ജില്ലകളിലായി നൂറ് കണക്കിന് കിണര്‍ നിര്‍മിച്ചു കഴിഞ്ഞിരുന്നു. ഇതില്‍ ഏറ്റവും ആഴത്തില്‍ നിര്‍മ്മിച്ചത് 24 കോല്‍ ആഴത്തില്‍ വെള്ളാളൂരിലെ നരിമാളന്‍ കുന്നില്‍ കുഴിച്ച കിണറാണ്. ഇതിന് ശേഷം ഇത്ര ആഴത്തിലുളള കിണര്‍ നിര്‍മിച്ചിട്ടില്ല കിണര്‍ നിര്‍മാണത്തി ല്‍ അഞ്ച് പതിറ്റാണ്ട് കാലത്തിനിടയില്‍ നിരവധി ശിഷ്യന്‍മാരെയും സംഭാവന ചെയ്യാന്‍ ഉദരപ്പന് കഴിഞ്ഞിരുന്നു. ഇവരെല്ലാം ഇന്നും വേനല്‍ക്കാലമെത്തുമ്പോള്‍ പുതിയ കിണര്‍ നിര്‍മാണത്തിലേര്‍പ്പെടുന്നുണ്ട്്്.
Next Story

RELATED STORIES

Share it