kozhikode local

കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ കിടപ്പുമുറിയില്‍ ഗൃഹലൈബ്രറികള്‍

കോഴിക്കോട്: കൂട്ടുകൂടാന്‍ പുസ്തകച്ചങ്ങാതി പദ്ധതിയിലൂടെ കോഴിക്കോട് എസ്എസ്എ നടപ്പാക്കിയ 360 ഗൃഹലൈബ്രറികളുടെ ഉദ്ഘാടനം 7ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. സ്‌കൂളില്‍ വരാനാവാത്ത വിധം കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ കിടപ്പുമുറിയില്‍ 100 പുസ്തകങ്ങളെങ്കിലുമുള്ള ലൈബ്രറി ഒരുക്കുന്ന പദ്ധതിയാണ് കൂട്ടുകൂടാന്‍ പുസ്തകച്ചങ്ങാതിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൂര്‍ണമായും ജനകീയപങ്കാളിത്തതോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ പുസ്തകത്തിനു പുറമെ ടാബ്—ലെറ്റ്, ടിവി തുടങ്ങിയ ഉപകരണങ്ങളും നല്‍കും. 1 മുതല്‍ 7 വരെ നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി വാരാചരണത്തിന്റെ സമാപനസമ്മേളനത്തില്‍ വച്ചാണ് ഗൃഹലൈബ്രറികളുടെ ഉദ്ഘാട—നം നട—ക്കുക. കോഴിക്കോട് നട—ക്കാവ് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ പത്തിന് നടക്കുന്ന പരിപാട—ിയില്‍ ചലച്ചിത്രനടന്‍ ജോയ് മാത്യു മുഖ്യാതിഥിയായിരിക്കും.
യു കെ കുമാരന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എസ്എസ്എ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനു ശേഷം ഭിന്നശേഷി കുട്ടികളുടെ ജില്ലാ കലോല്‍സവം നട—ക്കും. ജില്ലയിലെ 15 ബിആര്‍സികളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും. അഞ്ചിന് ലളിതകലാ അക്കാദമി ആര്‍ട്ഗാലറിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തോടെയാണ് ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാതല പരിപാ—ടികള്‍ ആരംഭിക്കുക.
ലളിതകലാ അക്കാദമിയുടെ സഹായത്തോടെ സര്‍ഗം എന്ന പേരില്‍ സംഘടിപ്പിച്ച ചിത്രകലാ ക്യാംപില്‍ പങ്കെടുത്ത 65 കുട്ടികള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശത്തിലുണ്ടാവുക. ചിത്രപ്രദര്‍ശനം ഡോ. എം കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
6ന് രാവിലെ പത്തിന് ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള പ്രത്യേക തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാംപും ആഞഅഢഛ ശില്‍പശാലയും നടക്കും. നടക്കാവ് പൊറ്റങ്ങാടി രാഘവന്‍ റോഡിലുള്ള വിസ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വൊക്കേഷനല്‍ സെന്ററില്‍ നടക്കുന്ന ശില്‍പശാല എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. കോംപസിറ്റ് റീജ്യനല്‍ സെന്റര്‍ ഡയറക്റ്റര്‍ ഡോ. റോഷന്‍ ബിജിലി മുഖ്യാതിഥിയാവും. എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ എ കെ അബ്ദുല്‍ ഹക്കീം, ഡിപിഒ എം ജയകൃഷ്ണന്‍, ഡോ. വാസുദേവന്‍ കെ എസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it