World

കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റിനെ സന്ദര്‍ശിച്ചു

ബെയ്ജിങ്: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങുമായി കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്ട്. വടക്കുകിഴക്കന്‍ തുറമുഖ നഗരമായ ദലിയാനിലായിരുന്നു കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിം ചര്‍ച്ച നടത്താനിരിക്കെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇരു നേതാക്കളും കൂടിക്കാഴ്്ച നടത്തിയതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
നേരത്തേ കിം ദലിയാനില്‍ എത്തിയതായി അഭ്യൂഹമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിന്‍ഹുവ വാര്‍ത്ത പുറത്തുവിട്ടത്. പ്രത്യേക വിമാനത്തില്‍ കനത്ത സുരക്ഷയിലാണ് കിം എത്തിയതെന്നു ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാര്‍ച്ചില്‍ കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഉത്തര കൊറിയയില്‍ തിരിച്ചെത്തിയതിനു ശേഷം മാത്രമാണ് അധികൃതര്‍ ഇതു സ്ഥിരീകരിച്ചിരുന്നത്.
Next Story

RELATED STORIES

Share it